സിഗ്നൽ കാത്തുനിന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയ 15 കാരന് ഷോകേറ്റ് ഗുരുതരം; സെൽഫി എടുക്കുകയായിരുന്നുവെന്ന് റിപോർട്

മംഗളുറു: (www.kasargodvartha.com 15.04.2021) പുറപ്പെടാൻ വേണ്ടി സിഗ്നൽ കാത്തുനിന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയ 15 കാരന്  ഗുരുതരമായി പൊളളലേറ്റു. മംഗളുറു ജോക്കട്ടെ സ്വദേശിയായ  ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ദിശാൻ ആണ് അപകടത്തിൽ പെട്ടത്. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപോർട്.

Mangalore, News, Karnataka, Shock, Train, Boy, 15 year old boy comes in contact with goods train's overhead line; in critical condition.

തോക്കൂരിലാണ് ട്രെയിൻ നിർത്തിയിട്ടിരുന്നത്. ആ സമയം ദിശാൻ മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം ട്രെയിനിന് മുകളിൽ കയറുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട ജോക്കട്ടെ റെയിൽവേ സ്റ്റേഷനിൽ ഡ്യൂടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ അവരോട് കാര്യം അന്വേഷിച്ചപ്പോൾ ദിശാന്റെ അപകട വിവരം പറഞ്ഞു. ഉടൻ നാട്ടുകാർ മംഗളൂരുവിലെ എജെ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 

ട്രെയിനിന്റെ ഓവർഹെഡ് പവർ ലൈനുമായി ദിശാൻ ബന്ധപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഓവർഹെഡ് ലൈനുകളും അനുബന്ധ ഉപകരണങ്ങളും 25,000 വോൾട് വരെ വൈദ്യുതി വഹിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ബജ്പെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.


Keywords: Mangalore, News, Karnataka, Shock, Train, Boy, 15 year old boy comes in contact with goods train's overhead line; in critical condition.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?