ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം: 15കാരനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു: ലക്ഷ്യം ചേട്ടനായിരുന്നെന്ന് എസ്എഫ്‌ഐ
കേരളം (www.evisionnews.co): ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച് വയസുകാരനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശിയും വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ അഭിമന്യു ആണ് മരിച്ചത്.
വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റത്. വയറിന് താഴെയാണ് കുത്തേറ്റത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു.
Powered by Info News For You

Comments
Post a Comment