കുവൈത് റെഡ് ക്രസന്റ് ജോര്‍ദാനിലെ 15,000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നോമ്പുതുറ വിഭവം വിതരണം ചെയ്യുന്നു
കുവൈത് സിറ്റി: (https://ift.tt/3gtfw6e) ജോര്‍ദാനിലെ 15,000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കുവൈത് റെഡ് ക്രസന്റ് നോമ്പുതുറ വിഭവം വിതരണം ചെയ്യുന്നു. ബഖ്‌ല ഗവര്‍ണറേറ്റിലെ ജോര്‍ഡാനിയന്‍ റെഡ് ക്രെസന്റിന്റെ സഹകരണത്തോടെയാണ് വിതരണം നടത്തുന്നത്. റമദാനില്‍ മുഴുവന്‍ ഭക്ഷണക്കിറ്റുകള്‍ എത്തിക്കാനാണ് പദ്ധതി തയാറാക്കിയത്. ജോര്‍ദാന്‍ റെഡ് ക്രെസന്റ് അധികൃതര്‍ കുവൈതിന് നന്ദി അറിയിച്ചു.
പ്രതിദിനം 500 കിറ്റുകള്‍ വീതം ആകെ 15,000 കിറ്റുകളാണ് നല്‍കുന്നത്. ജോര്‍ദാനിലെ കുവൈത് അംബാസഡര്‍ അസീസ് ബിന്‍ ദൈഹാനി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജോര്‍ദാനിലെ മെഡികല്‍ കോളജില്‍ പഠിക്കുന്ന കുവൈതി വിദ്യാര്‍ഥികളും വിതരണത്തിന് സന്നദ്ധ സേവനം നടത്തുന്നു.
ഫലസ്തീന്‍, സിറിയ, യമന്‍, ഇറാഖ്, ജോര്‍ഡന്‍, ലബനാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ കുവൈത് റെഡ് ക്രെസന്റ് സൊസൈറ്റിയും കുവൈതിലെ മറ്റു സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Powered by Info News For You

Comments
Post a Comment