സംസ്ഥാനത്തെ വിവിധ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ 15ന് ആരംഭിക്കും


തിരുവനന്തപുരം: (https://ift.tt/39U2A5o) സംസ്ഥാനത്തെ വിവിധ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ 15ന് ആരംഭിക്കും. കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയമാണ് ജില്ലാ തലത്തില്‍ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നത്. അത്ലറ്റിക്സ്, ഫുട്ബോള്‍, ബാസ്‌കറ്റ്ബോള്‍, വോളീബോള്‍, ഹോകി, ക്രികെറ്റ്, ബോക്സിംഗ്, ജൂഡോ, തായ്ക്വോണ്ടോ, റസ്ലിങ്, വെയ്റ്റ് ലിഫ്റ്റിങ് ഇനങ്ങളിലാണ് പ്രവേശനം.

തിരുവനന്തപുരം ജി വി രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, കുന്ദംകുളം എന്നിവിടങ്ങളില്‍ 2021-22 അധ്യയന വര്‍ഷത്തേയ്ക്കാണ് പ്രവേശനം. 6, 7, 8, പ്ലസ് വണ്‍ /വി എച് എസ് ഇ ക്ലാസുകളിലേക്കാണ് അവസരം.

News, Kerala, State, Thiruvananthapuram, Education, Sports, Students, Selection trial for admission in various sports schools in the state will begin on April 15


ജനനതിയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ സെര്‍ടിഫികറ്റുകളും രണ്ട് ഫോടോയുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍സ് കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം നേരിട്ട് ഹാജരാകണം. 

ഏപ്രില്‍ 15 മുതല്‍ മെയ് 11 വരെയാണ് വിവിധ ജില്ലകളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gvrsportsschool.org.

Keywords: News, Kerala, State, Thiruvananthapuram, Education, Sports, Students, Selection trial for admission in various sports schools in the state will begin on April 15

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?