15 വയസുകാരനെ കുത്തിക്കൊന്നതിന് പിന്നില്‍ സംഘ് പരിവാര്‍: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍
ആലപ്പുഴ: (www.kvartha.com 15.04.2021) ആലപ്പുഴ വള്ളിക്കുന്നത്ത് 15 വയസുകാരനെ കുത്തിക്കൊന്നതിന് പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സ്ഥലത്ത് വ്യാഴാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വള്ളിക്കുന്നത്ത് ബുധനാഴ്ച രാത്രി പത്തരയോടെയാണ് ക്ഷേത്രോത്സവത്തിനിടെ പത്താംക്ലാസ് വിദ്യാർഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ ഒരു സംഘം കുത്തിക്കൊന്നത്.
പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകനാണ് അനന്തു. അനന്തുവും ആർഎസ്എസ് പ്രവർത്തകനായ സജയ് ദത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്.
Keywords: News, Alappuzha, Death, Stabbed to death, Stabbed, RSS, DYFI, Police, Kerala, State, Top-Headlines, 15-year-old stabbed to death: 2 in police custody.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment