കുംഭമേളയില്‍ പങ്കെടുത്ത ഡെല്‍ഹി നിവാസികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍; നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
ന്യൂഡെല്‍ഹി: (www.kvartha.com 18.04.2021) കുംഭമേളയില്‍ പങ്കെടുത്ത ഡെല്‍ഹി നിവാസികള്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയി ഡെല്‍ഹി സര്‍കാര്‍ ഉത്തരവ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹരിദ്വാറിലെ കുംഭമേളയുടെ രണ്ടാം ഷാഹിസ്‌നാനത്തിന് 14 ലക്ഷം പേരാണ് എത്തിയത്.
ഡെല്‍ഹിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിച്ചതോടെയാണ് കുംഭമേളയില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ഡെല്‍ഹി സര്‍കാര്‍ നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കുംഭമേളയില്‍ പങ്കെടുത്ത 1700 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,374 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് ബാധിച്ചത്.
Keywords: New Delhi, News, National, Government, COVID-19, Delhi government makes 14-day home quarantine mandatory for Kumbh returnees
Powered by Info News For You

Comments
Post a Comment