സനു മോഹനെ തേടിയുള്ള പൊലീസ് അന്വേഷണം വഴിമുട്ടി: കൊച്ചിയിൽ എങ്ങുമെത്താതെ 13 കാരിയുടെ മരണം
കൊച്ചി: (www.kvartha.com 09.04.2021) മുട്ടാർ പുഴയിൽ 13 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടി. മരണത്തിന് പിന്നാലെ അപ്രത്യക്ഷനായ പിതാവ് സനുമോഹനെ തേടിയുളള പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.
എന്നാൽ സംഭവത്തിലെ ദുരൂഹത ഓരോ ദിവസവും വർധിക്കുന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് പരിഗണിക്കുന്നുണ്ട്. സനു മോഹന്‍റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
തൃക്കാക്കര പൊലീസിന്റെ അന്വേഷണം തുടക്കത്തിലെ തന്നെ പാളിയതാണ് 13 കാരിയുടെ മരണവും
പിതാവിന്റെ തിരോധാനവും ഇത്രെയേറെ ആശയകുഴപ്പം ഉണ്ടാക്കിയതെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

സംഭവം കൂടുതൽ മാധ്യമ ശ്രദ്ധ നേടിയതോടെയാണ് ഒരു സംഘം പൊലീസുകാരെ അന്വേഷണത്തിനായി ചെന്നൈയിലേക്ക് അയച്ചത്. കൊച്ചി സിറ്റി ഡിസിപിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെപ്പറ്റി ആലോചിക്കുന്നത്. കാണാതായ സനുമോഹന്‍റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിൽ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. സനുമോഹന്റെ സാമ്പത്തിക തട്ടിപ്പുകൾ അറിയാമെന്നല്ലാതെ പുണെയിലടക്കമുളള വൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇവർക്ക് കാര്യമായ അറിവില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഭാര്യയെ ആലപ്പുഴയിലെ വീട്ടിലാക്കിയശേഷം മകളുമായി കൊച്ചിയിലേക്ക് തിരിച്ചുപോന്നത് സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃക്കാക്കരയിലെ ഫ്ലാറ്റിൽ നിന്ന് ബെഡ് ഷീറ്റ് പുതപ്പിച്ച് പെൺകുട്ടിയെ സനുമോഹൻ എടുത്തു കൊണ്ടുപോയതായി മൊഴി കിട്ടിയിട്ടുണ്ട്.
ആഴ്ചകൾ കഴിഞ്ഞിട്ടും ഇക്കാര്യങ്ങളിലൊന്നും കാര്യമായി അന്വേഷണ പുരോഗതിയുണ്ടാക്കാൻ തൃക്കാക്കര പൊലീസിനായില്ലെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
Keywords: News, Death, Murder, Father, Daughter, Kerala, State, Top-Headlines, Police, Case, 13-year-old girl death case: police fails to find Sanu Mohan.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment