13 വയസുകാരി ഷോള്‍ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ; ദുരൂഹത
ഉള്ളാൾ: (www.kasargodvartha.com 12.04.2021) 13 വയസുകാരി ഷോള്‍ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ. കാസർകോട് എടനീർ സ്വദേശി കൃഷ്ണ നായികിന്റെ മകളായ മേഘശ്രീയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എടനീർ മഠം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊടേകറിലാണ് സംഭവം നടന്നത്. ഏപ്രിൽ 10 ന് ശനിയാഴ്ചയാണ് മരണം നടന്നതെങ്കിലും വിവരങ്ങൾ പുറത്ത് വരാൻ വൈകുകയായിരുന്നു.
ഒരു മാസത്തോളമായി ഉള്ളാളിലെ അമ്മാവന്റെ വീട്ടിലായിരുന്നു മേഘശ്രീ താമസിച്ചു വന്നിരുന്നത്. അതിനിടെ ശനിയാഴ്ച വീട്ടിലെ റൂമിൽ മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. നൃത്തം ചെയ്യുന്നതിൽ അതീവ താൽപര്യം ഉണ്ടായിരുന്നു മേഘശ്രീക്ക്. നൃത്തം ചെയ്യുന്നതിനിടെ ഷോള്‍ കഴുത്തിൽ കുരുങ്ങിയതാണെന്ന് സംശയിക്കുന്നു. മരണത്തിൽ സംശയം തോന്നിയ പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ റൂം അകത്ത് നിന്ന് പൂട്ടിയിരുന്നതായും, വാതിൽ ചവിട്ടി തുറന്നപ്പോൾ മരണപ്പെട്ട നിലയിൽ കാണുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ നിറത്തിന്റെ പേരിൽ ആത്മഹത്യ ചെയ്‌തതാണെന്നും സംശയമുണ്ട്.
ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Keywords: Ullal, Kasaragod, Kerala, News, Edneer, Police Station, Karnataka, Death, Investigation, Suicide, Case, 13-year-old Shawl strangled to death.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment