ഗെയിമിനെക്കുറിച്ചുള്ള സൂചനകള്‍ പുസ്തകങ്ങളില്‍ നിന്ന് കണ്ടെത്തി; മാതിരപ്പിള്ളിയില്‍ 13-കാരന്റെ മരണത്തിന് പിന്നില്‍ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന 'ക്വയ്‌റോ മോറിര്‍' ഗെയിം എന്ന് കുടുംബം


കോതംമംഗലം: (https://ift.tt/328GAPP) മാതിരപ്പിള്ളിയില്‍ 13-കാരന്റെ മരണത്തിന് പിന്നില്‍ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന 'ക്വയ്‌റോ മോറിര്‍' ഗെയിം എന്ന് കുടുംബം. ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമ ആയതുകൊണ്ടാകാമെന്ന് കുടുംബം. മരണത്തിന് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകള്‍ ഏഴാം ക്ലാസുകാരനായ ഹിലാലിന്റെ പുസ്തകങ്ങളില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ഇത് തന്നെയാണോ മരണകാരണമെന്ന് അന്വേഷിക്കുകയാണെന്നും അന്തിമനിഗമനത്തില്‍ എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഹിലാലിനെ കാണാതാകുന്നത്. മുന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി ബാക് ഡോര്‍ ഓപെണ്‍ എന്ന് എഴുതിയ കടലാസുമൊട്ടിച്ച് വച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. സമീപത്തെ പുഴവക്കില്‍ ഹിലാലിന്റെ ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. 

അധികം കൂട്ടുകാരില്ലാത്ത, ഒരുപാടൊന്നും സംസാരിക്കാത്ത ഹിലാലിന്റെ പുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഓരോന്നോരോന്നായി ചെയ്ത് തീര്‍ത്ത ഓണ്‍ലൈന്‍ ഗെയിം ടാസ്‌കുകളുടെ വിവരങ്ങളാണ് ലഭിച്ചത്. എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നര്‍ത്ഥം വരുന്ന മോറിര്‍ എന്ന വാക്ക്. ക്വയ്‌റോ മോറിര്‍ ( ഐ വാണ്ട് ടു ഡൈ) അഥവ എനിക്ക് മരിക്കണം എന്നര്‍ത്ഥം വരുന്ന പേരില്‍ ഉള്ള ഗെയിം ഹിലാല്‍ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ഓരോ സൂചനകളും. 

News, Kerala, Kothamangalam, Death, Student, Dead Body, Obituary, Book, Education, Police, Family calls 'Quiro Morir' a suicide motive behind 13-year-old's death in Mathirappilly


പഠനത്തില്‍ വലിയ താല്‍പര്യമില്ലാതിരുന്ന ഹിലാല്‍ ഉമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. മരണമല്ലാതെ വേറെ വഴിയില്ലെന്ന് ചിന്തിക്കാവുന്നത്ര ഓണ്‍ലൈന്‍ ഗെയിം നിര്‍ദേശങ്ങള്‍ക്ക് അടിമയാക്കപ്പെട്ട അവസ്ഥയിലായിരുന്നെന്ന് ഉറപ്പിക്കുന്നതാണ്, ആറുമാസത്തിനിടെ ഹിലാല്‍ എഴുതിയിട്ട കുറിപ്പുകള്‍. മരണത്തിലൂടെ താന്‍ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയില്‍ എഴുതിവെച്ച ഹിലാല്‍ തന്നെ അന്വേഷിക്കരുതെന്നും കൂടെ ചേര്‍ത്തിരുന്നു.

Keywords: News, Kerala, Kothamangalam, Death, Student, Dead Body, Obituary, Book, Education, Police, Family calls 'Quiro Morir' a suicide motive behind 13-year-old's death in Mathirappilly

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?