പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ബൈകിലെത്തിയവര്‍ തടഞ്ഞുനിര്‍ത്തി 13 ലക്ഷത്തിലധികം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തതായി പരാതി

മണ്ണഞ്ചേരി: (www.kvartha.com 27.04.2021) പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ബൈകിലെത്തിയവര്‍ തടഞ്ഞുനിര്‍ത്തി 13 ലക്ഷത്തിലധികം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തതായി പരാതി. ബാങ്കില്‍ അടയ്ക്കാന്‍ സൈക്കിളില്‍ പോവുകയായിരുന്ന കലവൂര്‍ വടക്ക് നടേശ് ഫ്യുവല്‍സിലെ ജീവനക്കാരന്‍ എസ് പൊന്നപ്പനെ (67) ആക്രമിച്ചാണ് 13,63,000 രൂപ കവര്‍ന്നത്. ദേശീയപാതയില്‍ ചെറിയ കലവൂര്‍ ക്ഷേത്രത്തിന് വടക്ക് മലബാര്‍ ഹോടെലിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. 

മൂന്ന് ദിവസത്തെ കലക്ഷന്‍ തുക ബാഗിലാക്കി പൊന്നപ്പന്‍ സൈക്കിളിന്റെ പിന്നിലെ കാരിയറില്‍ വെച്ച് ബാങ്കിലേക്ക് പോവുകയായിരുന്നു. പമ്പില്‍ നിന്ന് 300 മീറ്ററോളം മാത്രം അകലെ തിരക്കൊഴിഞ്ഞ ഭാഗത്ത് വെച്ചായിരുന്നു ആക്രമണം. ബൈകിലുണ്ടായിരുന്ന രണ്ടുപേര്‍ പൊന്നപ്പനെ തടയുകയും പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ചെയ്തു. പൊന്നപ്പന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

News, Kerala, Crime, Complaint, Robbery, Bike, Petrol Pump, Employee, Robbers stole more than Rs 13 lakh from a petrol pump employee

Keywords: News, Kerala, Crime, Complaint, Robbery, Bike, Petrol Pump, Employee, Robbers stole more than Rs 13 lakh from a petrol pump employee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?