13 കാരിയുടെ മരണം: വൈഗയുടെ മരണത്തിൽ സനുമോഹന് പങ്കുണ്ടെന്ന് കരുതില്ല സംഭവത്തിൽ മറ്റാർക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് സഹോദരൻ ഷിനു മോഹൻ
കൊച്ചി: (www.kvartha.com 11.04.2021) മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ മരണവും പിതാവ് സനുമോഹന്‍റെ തിരോധാനവും സംബന്ധിച്ച് വെളിപ്പെടുത്തലുകളുമായി സനുമോഹന്‍റെ സഹോദരൻ ഷിനു മോഹൻ. വൈഗയുടെ മുങ്ങി മരണത്തിൽ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ല എന്നാൽ സംഭവത്തിൽ മറ്റാർക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ഷിനു മോഹൻ പറഞ്ഞു. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണ് സനുമോഹൻ. പൂനെയിൽ സാമ്പത്തിക ബാധ്യതകളും കേസുകളുമുണ്ടായിരുന്നു. 5 വർഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ല. പക്ഷേ വൈഗയുടെ മുങ്ങി മരണത്തിൽ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ഷിനു കൂട്ടിച്ചേർത്തു.

സനുമോഹൻ പണം നൽകാനുള്ള ആളുകളായിരുന്നു അത്. ഇക്കാര്യം സനുമോഹന്‍റെ ഭാര്യ തന്നോട് പറഞ്ഞിരുന്നു. വൈഗ സിനിമയിലും പരസ്യങ്ങളിലും അഭിനയിച്ച കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
Keywords: News, Murder, Death, Case, Father, Daughter, Kochi, Ernakulam, News, Kerala, State, Top-Headlines, 13-year-old girl death: Sanumohan's brother with more revelations.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment