13-year-old girl death case: lookout notice issued against Sanumohan
കൊച്ചിയിലെ 13 കാരിയുടെ മരണം: പിതാവ് സനു മോഹൻ വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം
കൊച്ചി: (www.kvartha.com 10.04.2021) 13 വയസുകാരിയുടെ മരണത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ എറണാകുളത്തുനിന്ന് കാണാതായ സനു മോഹൻ, വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ജാഗ്രത നിർദേശം നൽകി. നിരവധി സാമ്പത്തിക തട്ടിപ് കേസുകളിൽ പ്രതിയായ സനു മോഹൻ പൂനെയില്‍ നിന്ന് 5 വർഷം മുമ്പ് കേരളത്തിലെത്തിയത് 11.5 കോടി രൂപയുമായിട്ടാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
13 വയസുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച് 18 ദിവസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ പിതാവ് സനുമോഹനെ കണ്ടെത്തിയിട്ടില്ല. സനുമോഹൻ ഒളിവിൽ പോയെന്ന് കരുതുന്ന കോയമ്പത്തൂരിലും ചെന്നൈയിലും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക ടീമുകളാണ് ക്യാമ്പ് ചെയ്യുന്നത്.

കള്ളപാസ്പോർട് ഉപയോഗിച്ച് സനുമോഹൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ കോയമ്പത്തൂർ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണമുണ്ട്. കോയമ്പത്തൂരിലെയും ചെന്നൈയിലും പൊതു ഇടങ്ങളിൽ ലുക് ഔട് നോടീസും പൊലീസ് പുറപ്പെടുവിച്ചു.
വൈഗയുടെ മൃതദേഹം കണ്ടെത്തിയ കഴിഞ്ഞ മാർച് 22 ന് പുലർചെ വാളയാർ അതിർത്തി കടന്ന സനുമോഹൻ, സഞ്ചരിച്ചിരുന്ന വാഹനം പൊളിച്ചു കളയാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വർക് ഷോപുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സനുമോഹൻ അവസാനം വിളിച്ച 400 നമ്പറുകൾ പൊലീസ് തിരിച്ചറിഞ്ഞു. കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ സനുമോഹന്‍റെ തിരോധാനത്തിൽ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Keywords: News, Murder, Death, Kochi, Father, Daughter, Kerala, State, Top-Headlines, Police, Case, Sanumohan, Lookout notice, Death case, 13-year-old girl death case: lookout notice issued against Sanumohan.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment