12 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; പിതാവും മകനും അറസ്റ്റില്‍
ദിസ്പുര്‍: (www.kvartha.com 24.04.2021) അസമില്‍ വീട്ടുജോലിക്ക് നിന്ന 12 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ നാഗോണില്‍ രാഹ പ്രദേശത്താണ് സംഭവം. അസമിലെ പടിഞ്ഞാറന്‍ കാര്‍ബി ആഗ്ലോങ് ജില്ലക്കാരിയാണ് പെണ്‍കുട്ടിയുടെ മൃതദേഹമാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊഴിലുടമകളായ പിതാവും മകനും പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതായും തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും നാഗോണ്‍ ജില്ല പൊലീസ് സൂപ്രണ്ട് ഗുരാവ് അഭിജിത്ത് ദിലീപ് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയത് നിയമവിരുദ്ധമാണെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട് ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Arrested, Arrest, Police, Crime, Two men held after police recover dead body of 12-year-old domestic help in Assam's Nagaon
Powered by Info News For You

Comments
Post a Comment