കുറഞ്ഞ ഓവര്‍ നിരക്ക്; തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് 12 ലക്ഷം പിഴ
ചെന്നൈ: (https://ift.tt/2P6aLnZ) ഐ പി എലില്‍ ഡെല്‍ഹി കാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാെല മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് 12 ലക്ഷം പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് രോഹിതിന് പിഴ വിധിച്ചത്. സീസണില്‍ രോഹിത് ശര്‍മക്ക് പിഴ വിധിക്കുന്നത് ഇതാദ്യമായാണ്.
കുറഞ്ഞ ഓവര്‍നിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 24 ലക്ഷവുമാണ് പിഴ അടക്കേണ്ടത്. കൂടാതെ ടീമംഗങ്ങള്‍ മാച് ഫീയുടെ 25 ശതമാനമോ 6 ലക്ഷമോ പിഴ അടക്കണം. മൂന്നാം തവണയും കുറ്റം ചെയ്യുകയാണെങ്കില്‍ നായകന്‍ 30 ലക്ഷം രൂപയും ടീമംഗങ്ങള്‍ 12 ലക്ഷം രൂപയോ മാച് ഫീയുടെ 50 ശതമാനമോ പിഴയടക്കണമെന്നാണ് ബി സി സി ഐയുടെ പുതിയ വ്യവസ്ഥ.
ചൊവ്വാഴ്ച ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 വികെറ്റിനാണ് ഡെല്‍ഹി മുംബൈയെ തകര്‍ത്തത്.
Powered by Info News For You

Comments
Post a Comment