129 സെന്റീമീറ്റര്‍ നീളവുമായി ഗിന്നസ് ലോക റെകോഡ് പുസ്തകത്തില്‍ കയറിപ്പറ്റിയ 'ഡാരിയസി'നെ കള്ളന്‍ കൊണ്ടുപോയി; പ്രിയപ്പെട്ട മുയലിനെ തിരികെ ഏല്‍പിച്ചാല്‍ ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് ഉടമസ്ഥ, വിഡിയോ കാണാം


ലണ്ടന്‍: (https://ift.tt/3tfPd79) 129 സെന്റീമീറ്റര്‍ നീളവുമായി ഗിന്നസ് ലോക റെകോഡ് പുസ്തകത്തില്‍ കയറിപ്പറ്റിയ 'ഡാരിയസ്' എന്ന മുയലിനെ കള്ളന്‍ കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട മുയലിനെ തിരികെ ഏല്‍പിച്ചാല്‍ ലക്ഷം രൂപ സമ്മാനം നല്‍കാമെന്നാണ് ഉടമസ്ഥ പറയുന്നത്. 

ലോകത്തെ ഏറ്റവും വലിയ മുയലിനെ കള്ളന്‍ കൊണ്ടുപോയ ആധിയിലാണ് ആനെറ്റ് എഡ്വാഡ്‌സ്. 129 സെന്റീമീറ്റര്‍ നീളവുമായി 2010ല്‍ ഗിന്നസ് ലോക റെകോഡ് പുസ്തകത്തില്‍ കയറിപ്പറ്റിയ 'ഡാരിയസി'നെ വോര്‍സെസ്റ്റര്‍ഷയറിലെ ആനെറ്റിന്റെ വീടിനോടു ചേര്‍ന്നുള്ള കൂട്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം കള്ളന്‍ മോഷ്ടിച്ചത്.

റെകോഡ് ഉള്ളത് കൊണ്ട് മാത്രമല്ല, വളര്‍ത്തിയെടുത്തതിന്റെ സ്‌നേഹത്തിന്റെ അടുപ്പം കൂടിയുള്ളതിനാല്‍ എടുത്തവര്‍ ഉടന്‍ തിരിച്ചുതരണമെന്നേ ഇവര്‍ക്ക് ആവശ്യമുള്ളൂ. പ്രായക്കൂടുതലുള്ളതിനാല്‍ ഇനിയും കുഞ്ഞുങ്ങള്‍ ഇവര്‍ക്കുണ്ടാകില്ലെന്നും ആ ആവശ്യമാണ് പ്രേരണയെങ്കില്‍ തത്കാലം നടക്കില്ലെന്നും ആനെറ്റ് പറയുന്നു. തിരികെ ഏല്‍പിച്ചാല്‍ 1,000 പൗണ്ട് സമ്മാനം നല്‍കും.  

News, World, London, Animals, Record, YouTube, Video, Theft, Robbery, Police, World’s Longest Rabbit Stolen from Owner's Garden


ബ്രിടീഷ് പോര്‍ടലായ ഡെയ്‌ലി മെയ്‌ലില്‍ വന്ന ഒരു ലേഖനത്തിനു പിന്നാലയാണ് 'ഡാരിയസ്' ഗിന്നസിലേറുന്നത്. ഡാരിയസിന്റെ അമ്മയുടെ പേരിലായിരുന്നു നേരത്തെ ഏറ്റവും വലിയ മുയലെന്ന റെകോഡ്.  

ഏപ്രില്‍ 10നും 11നുമിയില്‍ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നമ്പറും പൊലീസ് നല്‍കിയിട്ടുണ്ട്.

 

 Keywords: News, World, London, Animals, Record, YouTube, Video, Theft, Robbery, Police, World’s Longest Rabbit Stolen from Owner's Garden


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?