ഏപ്രില്‍ 12ന് കേരള സര്‍വകലാശാല നടത്താനിരുന്ന ഡിഗ്രി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: (https://ift.tt/328GAPP) കേരള സര്‍വകലാശാല ഏപ്രില്‍ 12 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. സി ബി സി എസ് എസ് / കരിയര്‍ റിലേറ്റഡ് സി ബി സി എസ് എസ് (മൂന്നാം സെമസ്റ്റര്‍ ) ഡിഗ്രി പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഏപ്രില്‍ 16 മുതല്‍ 28 വരെ നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പരീക്ഷ മാറ്റി. ഈ പരീക്ഷ മെയ് 4 മുതല്‍ 17വരെ നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയത്തിലും മാറ്റമില്ല.
Powered by Info News For You

Comments
Post a Comment