അപോളോ 11ല്‍ ചന്ദ്രനിലിറങ്ങി ചരിത്രം കുറിച്ച ബഹിരാകാശ സഞ്ചാരികളിലൊരാളായ മൈകിള്‍ കോളിന്‍സ് അന്തരിച്ചു


വാഷിങ്ടണ്‍: (https://ift.tt/2PDf6zu) ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ അമേരികക്കാരായ നീല്‍ ആംസ്‌ട്രോംഗിനും എഡ്വിന്‍ ആല്‍ഡ്രിനുമൊപ്പം അപോളോ 11 പേടകം നിയന്ത്രിച്ച് കൂടെയുണ്ടായിരുന്ന ബഹിരാകാശ സഞ്ചാരി  മൈകിള്‍ കോളിന്‍സ് അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു 90കാരനായ ബഹിരാകാശ സഞ്ചാരി.

കൂട്ടാളികള്‍ ഭൂമിക്ക് പുറത്തൊരു ഗോളത്തിലൂടെ നടന്ന് ചരിത്രം സൃഷ്ടിക്കുമ്പോള്‍ ഒറ്റയ്‌ക്കൊരു പേടകത്തില്‍ ചന്ദ്രനെ വലംവച്ചയാള്‍, മൈകില്‍ കോളിന്‍സ്. രണ്ട് പേര്‍ ചന്ദ്രനലിറങ്ങുമ്പോള്‍ മൂന്നാമന്‍ കമാന്‍ഡ് മൊഡ്യൂളില്‍ തുടരേണ്ടത് അനിവാര്യതയായിരുന്നു. ഇരുവരും അപോളോ 11ല്‍ നിന്ന് 'ഈഗ്ള്‍ ലാന്‍ഡറി'ലേറി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുമ്പോഴും യാത്ര അവസാനിപ്പിച്ച് തിരിച്ചുകയറുന്നതുവരെയും ഇതിന്റെ സഞ്ചാരം നിയന്ത്രിച്ചിരുന്നത് കോളിന്‍സായിരുന്നു. 

ഇറങ്ങിയവരെ തിരികെ ഭൂമിയിലെത്തിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ചരിത്ര പുസ്തകങ്ങളില്‍ എന്നും തന്റെ പേര് അവസാനമായിരിക്കുമെന്ന ബോധ്യമുണ്ടായിരുന്നു അയാള്‍ക്ക്, പക്ഷേ തെല്ലും പരിഭവമുണ്ടായിരുന്നില്ല. കൂട്ടാളികളില്ലാതെ മടങ്ങിപ്പോകേണ്ടി വരുമോ എന്ന പേടി മാത്രമേ ഏകാന്ത യാത്രയില്‍ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് കോളിന്‍സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

അപോളോ 11ലെ എറ്റവും മികച്ച സ്ഥാനം എന്റേതാണെന്ന് പറഞ്ഞാല്‍ അത് കള്ളം മാത്രമായിരിക്കും, മണ്ടത്തരവുമായിരിക്കും പക്ഷേ ഏല്‍പിക്കപ്പെട്ട ജോലിയില്‍ ഞാന്‍ തൃപ്തനാണ്. ദൗത്യത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോളിന്‍സ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 1966ല്‍ ജെമിനി പത്ത് ദൗത്യത്തിന്റെ പൈലറ്റായിട്ടായിരുന്നു കോളിന്‍സിന്റെ ആദ്യ ബഹിരാകാശ യാത്ര. 

അപോളോ 11 കോളിന്‍സിന്റെ രണ്ടാമത്തേയും അവസാനത്തേയും ബഹിരാകാശ യാത്രയായിരുന്നു. അപോളോ 11 സഞ്ചാരിയെന്ന നിലയില്‍ ലഭിച്ച പ്രശസ്തിയില്‍ നിന്ന് ഒരു പരിധി വരെ കോളിന്‍സ് മാറി നടന്നു. നാസയില്‍ നിന്ന് വിരമിച്ച ശേഷം ഭരണരംഗത്ത് ഒരു കൈ നോക്കിയെങ്കിലും ഉറച്ച് നിന്നില്ല. 

News, World, Washington, America, Technology, Business, Finance, Death, Astronaut Michael Collins, Apollo 11 pilot, dead of cancer


നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയം ഡയറക്ടറായും പ്രവര്‍ത്തിച്ചു. പക്ഷേ കോളിന്‍സിനെ ലോകം ഭാവിയില്‍ ഓര്‍ക്കുന്നത് ഏകനായി ചന്ദ്രനെ വലംവയ്ക്കുമ്പോള്‍ അങ്ങകലെ കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ച വാക്കുകള്‍ കൊണ്ടായിരിക്കും. ശാന്തം, മനോഹരം, പക്ഷേ ദുര്‍ബലം.

മരണമറിഞ്ഞ് സഹയാത്രികനായ ആല്‍ഡ്രിന്‍ അനുശോചനമറിയിച്ചു. 'പ്രിയപ്പെട്ട മൈക്, നീ എവിടെയായിരുന്നുവെങ്കിലും ഇനി പുതുതായി എവിടെ ചെന്നാലും ഞങ്ങളെ പുതിയ ഉയരങ്ങളിലേക്കും ഭാവിയിലേക്കും സമര്‍ഥമായി നയിക്കാന്‍ നീയുണ്ടാകും'- ആല്‍ഡ്രിന്‍ ട്വിറ്ററില്‍ കുറിച്ചു.   

82ാം വയസ്സില്‍ 2012ലാണ് നീല്‍ ആംസ്‌ട്രോങ് അന്തരിച്ചത്. 91കാരനായ ആല്‍ഡ്രിന്‍ ന്യൂ ജഴ്‌സിയിലാണ് താമസം. 1969 ജൂലൈ മാസത്തിലാണ് മൂവര്‍ സംഘം ചന്ദ്രനിലെത്തിയത്. 

Keywords: News, World, Washington, America, Technology, Business, Finance, Death, Astronaut Michael Collins, Apollo 11 pilot, dead of cancer

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?