തടാകത്തിലെ പാറക്കെട്ടിന്റെ ഇടയില്‍ കുടുങ്ങിയ സ്രാവിന്‍ കുഞ്ഞിനെ രക്ഷിച്ച് 11കാരി; വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ടാസ്മാനിയ: (www.kvartha.com 01.04.2021) തടാകത്തിലെ പാറക്കെട്ടിന്റെ ഇടയില്‍ കുടുങ്ങിയ സ്രാവിന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഒരു പതിനൊന്നുകാരിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഈ സംഭവം 2020 ല്‍ നടന്നതാണെങ്കിലും ഇപ്പോഴാണ് വിഡിയോ വൈറലായത്. മുന്‍ പ്രൊഫഷണല്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍ റെക്‌സ് ചാപ്മാനാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഈ സാഹസിക വിഡിയോ പോസ്റ്റ് ചെയ്തത്.Old Video of Little Girl Rescuing Baby Shark Goes Viral on the Internet, Australia, News, Social Media, Video, Girl, Lifestyle & Fashion, World
ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ കിംഗ്സ്റ്റണ്‍ ബീച്ചിന്റെ തെക്കേ അറ്റത്തുള്ള റോക്ക്പൂളില്‍ കുടുങ്ങിയ ഡ്രോഫ്റ്റ് ബോര്‍ഡ് സ്രാവിനെ 11 കാരി ബില്ലി റിയ എന്ന പെണ്‍കുട്ടിയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. സ്രാവിന്‍ കുഞ്ഞ് പാറക്കെട്ടിനിടയില്‍ കുടുങ്ങിയത് കണ്ട് മറ്റൊന്നും ആലോചിക്കാതെയാണ് ബില്ലി റിയയുടെ പ്രവൃത്തി. ചെറുപാറകള്‍ക്കു മുകളില്‍ കുനിഞ്ഞിരുന്ന് പാറക്കെട്ടില്‍ കുടുങ്ങിയ സ്രാവിനെ കൈകളിലെടുത്ത് ആഴമുള്ള വെള്ളത്തിലേയ്ക്ക് വിടുകയാണ് പെണ്‍കുട്ടി.

ചാപ്മാന്റെ പോസ്റ്റ് ഇതിനോടകം തന്നെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ലൈക്കുകളും റീട്വീറ്റുകളും കമന്റുകളും കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. ആ കുഞ്ഞ് സ്രാവിനെ രക്ഷിക്കാനുള്ള കൊച്ചുപെണ്‍കുട്ടിയുടെ ധീരമായ ശ്രമത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്.

Keywords: Old Video of Little Girl Rescuing Baby Shark Goes Viral on the Internet, Australia, News, Social Media, Video, Girl, Lifestyle & Fashion, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?