അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങി; 10 വര്‍ഷത്തിന് ശേഷം ദമ്പതികള്‍ പിടിയില്‍


കാളികാവ്: (https://ift.tt/3dy0BpO) അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ദമ്പതികള്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍. പോത്തുകല്‍ സ്വദേശികളായ കൊച്ചുപറമ്പില്‍ ലീലാമ്മ സകറിയ(52), ചേലക്കല്‍ സകറിയ ലൂക്കോസ്(56) എന്നിവരെയാണ് ഗാസിയാബാദില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 

2011 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുല്ലങ്കോട് ഗവ.ഹൈസ്‌കൂളിലെ അനധ്യാപികയായ ലീലാമ്മ, ക്രിസ്തീയ പുരോഹിതനായ സക്കറിയ ലൂക്കോസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂളിലെ അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇരുവരും ചേര്‍ന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരില്‍ നിന്ന് പണ സമാഹരണം നടത്തി. ഇത് പുറമെ അധ്യാപികമാരില്‍ നിന്നും 50 പവനോളം സ്വര്‍ണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. തുടര്‍ന്ന് നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോള്‍ ദമ്പതിമാര്‍ കടന്നു കളയുകയായിരുന്നു.

News, Kerala, Malappuram, Fraud, Police, Couples, Accused, Finance, Teachers, Arrested, Couple caught for stealing lakhs from teachers 10 years later


ഡെല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തി ഗ്രാമമായ ഗാസിയാബാദില്‍ നിന്നാണ് അറസ്റ്റ്. പിടികിട്ടാപുള്ളികളെ പിടികൂടാനായി രൂപീകരിച്ച കാളികാവ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: News, Kerala, Malappuram, Fraud, Police, Couples, Accused, Finance, Teachers, Arrested, Couple caught for stealing lakhs from teachers 10 years later

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?