'ലവ് ജിഹാദ്' നിയമം പാസാക്കി ഗുജറാത്ത്; വിവാഹത്തിനായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് 10 വര്‍ഷം വരെ തടവും 5ലക്ഷം രൂപവരെ പിഴയും ശിക്ഷ
ഗാന്ധിനഗര്‍: (https://ift.tt/39zMPR3) 'ലവ് ജിഹാദ്' നിയമം പാസാക്കി ഗുജറാത്ത്. വിവാഹത്തിനായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് 10 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിക്കുന്ന ബിലിന് ഗുജറാത്ത് നിയമസഭ അംഗീകാരം നല്‍കി. ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാന്‍ അന്താരാഷ്ട്ര സഹായം ലഭിക്കുന്നുണ്ടെന്നും അതു തടയാനാണ് നിയമമെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു.
2003ലെ 'ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റം തടയല്‍ നിയമ'ത്തില്‍ ഭേദഗതി വരുത്തിയാണ് ബി ജെ പി സര്‍കാര്‍ പുതിയ ബില്‍ കൊണ്ടുവന്നത്. ജാമ്യമില്ലാത്ത കുറ്റമാണിത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ലഭിക്കും. വിവാഹം അസാധുവാകുകയും ചെയ്യും.
മതപരിവര്‍ത്തനം നടത്താനായി പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് തടയാനാണ് മതസ്വാതന്ത്ര്യ (ഭേദഗതി) ബില്‍ 2021 കൊണ്ടുവന്നതെന്ന് സര്‍കാര്‍ അവകാശപ്പെടുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ബിലിനെ എതിര്‍ത്ത് വോടു ചെയ്തു.
നിയമ നിര്‍മാണത്തിന് പിറകില്‍ ബി ജെ പിയുടെ വര്‍ഗീയ അജണ്ടയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളും ഹിന്ദു യുവാക്കളും വിവാഹിതരായ ഡസനിലധികം വിവാഹ സെര്‍ടിഫികറ്റുകള്‍ സഭയില്‍ വെച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് എം എല്‍ എ ജിയാസുദ്ദീന്‍ ശൈഖിന്റെ പ്രതിരോധം. വിവാഹങ്ങള്‍ക്ക് പിറകില്‍ മതപരമായ താല്‍പര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
Powered by Info News For You

Comments
Post a Comment