സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി; 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു
ന്യുഡൽഹി: (www.kvartha.com 14.04.2021) സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സർകാർ സുപ്രധാന തീരുമാനം കൈകൊണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർചയിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമായത്. ജൂൺ ഒന്നിന് സാഹചര്യം വിലയിരുത്തിയ ശേഷം 12-ാം ക്ലാസിലെ പരീക്ഷ തിയതി തീരുമാനിക്കും.
പരീക്ഷ മാറ്റാൻ ആവശ്യപ്പെട്ട് ലക്ഷത്തിലധികം വിദ്യാർഥികൾ ഒപ്പുവെച്ച നിവേദനവും നൽകിയിരുന്നു. പരീക്ഷ മാറ്റണമെന്ന ആവശ്യം നവമാധ്യമങ്ങളിൽ ദിവസങ്ങളോളം ട്രെൻഡിങ്ങായിരുന്നു. പ്രതിപക്ഷ സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
പരീക്ഷ ഉപേക്ഷിച്ച 10-ാം ക്ലാസിൽ മൂല്യനിർണയം നടത്താൻ ബോർഡ് മാനദണ്ഡം ഉണ്ടാക്കും. ഇതു വരെയുള്ള പ്രവർത്തന മികവ് കണക്കാക്കി മാർക് നൽകും. വിദ്യാർഥികൾക്ക് ആക്ഷേപം ഉണ്ടെങ്കിൽ പരീക്ഷ എഴുതാനും അവസരം നൽകും. മെയ് നാല് മുതലാണ് 10, 12 ക്ലാസുകളിലെ പരീക്ഷ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങളും ഏതാണ്ട് പൂർത്തിയായ സമയത്താണ് പരീക്ഷകൾ മാറ്റിവെക്കാനുള്ള തീരുമാനം വന്നത്.
Keywords: New Delhi, India, News, CBSE, Education, Minister, Prime Minister, Social Media, Cancelled, Examination, CBSE 10th class examination cancelled; 12th class examination postponed.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment