ഹിമാലയ പര്‍വതത്തിന്റെ ഭാഗമായ അന്നപൂര്‍ണ-1 കൊടുമുടിയില്‍ 3 റഷ്യന്‍ പര്‍വതാരോഹകരെ കാണാതായെന്ന് റിപോര്‍ട്


കാഠ്മണ്ഡു: (https://ift.tt/3gtfw6e) മൂന്ന് റഷ്യന്‍ പര്‍വതാരോഹകരെ ഹിമാലയത്തില്‍ കാണാതായതായി റിപോര്‍ട്. ഹിമാലയ പര്‍വതത്തിന്റെ ഭാഗമായ അന്നപൂര്‍ണ-1 കൊടുമുടിയില്‍ നിന്നാണ് കാണാതായത്. സെര്‍ജെ കൊന്‍ഡ്രാഷ്‌കിന്‍, അലക്‌സാണ്ടര്‍ ലുതോകിന്‍, ദിമ്ത്രി സിനേവ് എന്നിവരെയാണ് കാണാതായത്. കാണാതായ വിവരം അറിഞ്ഞതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ തിരച്ചില്‍ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

News, World, Nepal, Travel & Tourism, International, Missing, Report, Three Russian climbers go missing on Nepal's Annapurna peak


വൈവിധ്യമാര്‍ന്നതും ജനപ്രിയവുമായ ട്രകിങ് മേഖലയാണ് അന്നപൂര്‍ണ പ്രദേശം. ഹിമാലയ പര്‍വതനിരകളില്‍ ഉള്‍പെടുന്ന കൊടുമുടികളില്‍ ഒന്നാണ് 8092 മീറ്റര്‍ ഉയരമുള്ള അന്നപൂര്‍ണ-1. നേപാളിന്റെ വടക്ക്-മധ്യ ഭാഗത്താണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.

2020 ഏപ്രിലില്‍ അന്നപൂര്‍ണ മേഖലയിലുണ്ടായ ഹിമപാതത്തില്‍ രണ്ട് ദക്ഷിണ കൊറിയന്‍ പര്‍വതാരോഹകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.      

Keywords: News, World, Nepal, Travel & Tourism, International, Missing, Report, Three Russian climbers go missing on Nepal's Annapurna peak

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?