കണ്ണൂർ ഇരിക്കൂറിൽ കോൺഗ്രസ് പരിഗണനയിലുള്ള സ്ഥാനാർഥി സജീവ് ജോസഫിനെതിരെ രാപകൽ സമരം

കണ്ണൂർ: (www.kvartha.com 14.03.2021) ഇരിക്കൂറിൽ കോൺഗ്രസ് പരിഗണനയിലുള്ള സ്ഥാനാർഥി സജീവ് ജോസഫിനെതിരെ രാപകൽ സമരം. സജീവ് ജോസഫിന് പകരം എ ഗ്രൂപിലെ സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ രാപകൽ സമരം. സജീവ് ജോസഫാണ് സ്ഥാനാർഥിയെങ്കിൽ ജില്ലയിലെ ഐ ഗ്രൂപ് സ്ഥാനാർഥികൾക്കെതിരെയെല്ലാം റിബലുകളെ നിർത്തുമെന്നാണ് പ്രവർത്തകരുടെ ഭീഷണി.

News, Kannur, Politics, Assembly Election, Assembly-Election-2021, Election, Congress, Strike, Kerala, State,

എഐസിസി ജനറൽ സെക്രടറി കെ സി വേണുഗോപാലിന്‍റെ പിന്തുണയോടെയാണ് സജീവ് ജോസഫ് സ്ഥാനാർഥിയാവാൻ ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വിമത പ്രവർത്തനം നടത്തിയ സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ സോണിയ ഗാന്ധിക്ക് കത്തയച്ചു.

എ ഗ്രൂപിന് മേധാവിത്വമുള്ള രണ്ട് ബ്ലോക് പ്രസിഡന്‍റുമാരും, പന്ത്രണ്ട് മണ്ഡലം പ്രസിഡന്‍റും കെപിസിസി അംഗങ്ങളുമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. എ ഗ്രൂപ് പ്രതിഷേധങ്ങൾ കെ സി ജോസഫിന്റെ അറിവോടുകൂടെയാണ് നടക്കുന്നതെന്ന് മറുവിഭാഗം ആരോപണമുന്നയിച്ചു.

Keywords: News, Kannur, Politics, Assembly Election, Assembly-Election-2021, Election, Congress, Strike, Kerala, State, Strike against Congress candidate Sajeev Joseph in Irikkur, Kannur.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?