സഹോദരന്മാരുടെ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥനായി ഇടപെട്ടു; സബ് ഇന്‍സ്പെക്ടര്‍ വെടിയേറ്റുമരിച്ചു
ആഗ്ര: (www.kvartha.com 25.03.2021) സഹോദരന്മാരുടെ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥനായി ഇടപെട്ടതിനെ തുടര്‍ന്ന് സഹോദരന്മാരില്‍ ഒരാളുടെ വെടിയേറ്റ് സബ് ഇന്‍സ്പെക്ടര്‍ മരിച്ചു. പ്രശാന്ത് യാദവ് എന്ന പൊലീസുകാരനാണ് വെടിയേറ്റ് മരിച്ചത്. ഖത്തൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉരുളക്കിഴങ്ങ് വിളവെടുപ്പുമായി സഹോദരങ്ങളായ വിശ്വനാഥും ശിവനാഥും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ശിവനാഥ് പൊലീസില്‍ പരാതി നല്‍കി.
പ്രശ്നം സംസാരിച്ച് പരിഹരിക്കാനാണ് എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയത്. പൊലീസ് വരുന്നത് കണ്ട് സഹോദരന്മാരില്‍ ഒരാള്‍ ഓടി. തൊട്ടുപിറകെ സബ് ഇന്‍സ്പെക്ടറും. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു.
Keywords: Agra, News, National, Death, Crime, Shot, Shot dead, Police, UP Cop Goes To Mediate Dispute Between Brothers, Shot Dead By One Of Them
Powered by Info News For You

Comments
Post a Comment