കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരന് മറുപടിയുമായി ഉമ്മൻ ചാണ്ടി

കോട്ടയം: (www.kvartha.com 16.03.2021) കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ സുധാകരന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. ഏത് അവസരത്തിലാണ് സുധാകരന്‍റെ പ്രസ്താവന എന്നറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം നടത്താനുള്ള ബാക്കി ആറുസീറ്റുകളിലും ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അതിലൊരു വനിതയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. സ്ഥാനാർഥി പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

News, Kerala, Assembly-Election-2021, Assembly Election, Election, Kottayam, K.Sudhakaran, State, Oommen Chandy, Congress,


ഹൈകമാൻഡിന്‍റെ പേരിൽ കെ സി വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി. ഹൈകമാൻഡിന്‍റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

Keywords: News, Kerala, Assembly-Election-2021, Assembly Election, Election, Kottayam, K.Sudhakaran, State, Oommen Chandy, Congress, Oommen Chandy replies to K Sudhakaran who expressed dissatisfaction with the Congress candidate list.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?