'ഫിറോസിക്ക എപ്പോഴാ വരിക, വരില്ലേ..': തന്നെ എടുത്ത ജലീലിനോട് കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചോദ്യം; പൊട്ടിച്ചിരിച്ച് മന്ത്രിയും ചുറ്റുമുള്ളവരും, വിഡിയോ വൈറല്‍
മലപ്പുറം: (https://ift.tt/2PbioJO) വാശിയേറിയ പോരാട്ടം നടക്കുന്ന മലപ്പുറം ജില്ലയിലെ തവനൂരില്‍ നിന്ന് പുറത്ത് വരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഞ്ഞിനെ ഒക്കെത്തെടുത്ത മന്ത്രി കെ ടി ജലീലിനോട് കുഞ്ഞ് വളരെ നിഷ്‌കളങ്കമായി ചോദിക്കുന്ന ചോദ്യമാണ് ഫിറോസിക്ക് വരില്ലേ എന്ന്. തവനൂരില്‍ ജലീലിന്റെ എതിരാളിയാണ് സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍.
ആരാ നമ്മുടെ സ്ഥാനാര്‍ത്ഥി എന്ന് ജലീല്‍ ചോദിക്കുമ്പോള്‍ ഫിറോസ് എന്നാണ് കുട്ടി തിരിച്ചുപറയുന്നത്. എന്നാല്‍ കുട്ടിയുടെ ഉത്തരത്തെ പൊട്ടിച്ചിരിയോടെയാണ് മന്ത്രി വരവേല്‍ക്കുന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുട്ടിയുടെ ഉത്തരത്തെ അതേ രീതിയില്‍ തന്നെയാണ് മന്ത്രി സ്വീകരിക്കുന്നത്. കുഞ്ഞിന്റെ ഉത്തരത്തെ പൊട്ടിച്ചിരിച്ച് സ്വീകരിക്കാന്‍ മന്ത്രി ജലീലിന് സാധിക്കുന്നുണ്ട്.
അതേസമയം മന്ത്രി കെ ടി ജലീലിനെ തോല്‍പ്പിക്കാന്‍ സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് തീരുമാനിച്ചതോടെ സൈബറിടങ്ങളിലും പ്രചാരണം കൊഴുത്തു. ഫിറോസിനെ ട്രോളിയും കള്ളനെന്ന് വിളിച്ചുമുള്ള പ്രചാരണങ്ങള്‍ക്കെതിരെ മറുപടിയുമായി അദ്ദേഹവും രംഗത്തെത്തി. കള്ളനാണെങ്കില്‍ എന്താണ് ഇത്രനാള്‍ അറസ്റ്റു ചെയ്യാതിരുന്നത് എന്നായിരുന്നു ഫിറോസിന്റെ മറുചോദ്യം. ഇപ്പോള്‍ ഒരു കുട്ടിയും ജലീലും തമ്മിലുള്ള വിഡിയോ ഫിറോസ് അനുകൂലികളാണ് പങ്കിടുന്നത്.
Keywords: News, Kerala, State, Malappuram, Assembly Election, Assembly-Election-2021, Election, Politics, K.T Jaleel, Video, Social Media, Viral, Trending, Baby's innocent question to Jaleel; The minister and those around him burst out laughing, video viral
Powered by Info News For You

Comments
Post a Comment