കോഴിക്കോട് യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; അയല്‍വാസിയായ സുഹൃത്ത് അറസ്റ്റില്‍
നരിക്കുനി: (www.kvartha.com 16.03.2021) കോഴിക്കോട് യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ സുഹൃത്ത് അറസ്റ്റില്‍. വള്ളിയേടത്ത് കുഴിയില്‍ ഷമി (30) യെ വെട്ടിയ സംഭവത്തില്‍ പുല്ലാളൂര്‍ വള്ളിയേടത്ത് മീത്തല്‍ പ്രബിന്‍ രാജ്(27) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഷമിയും പ്രബിന്‍ രാജും പുല്ലാളൂര്‍ കോയാലിമുക്കില്‍ നിന്നും വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ ഇടപെട്ട് സമാധാനപ്പെടുത്തി രണ്ടു പേരെയും പറഞ്ഞുവിട്ടു.
കടുകന്‍ വള്ളിതാഴത്തുനിന്നും നാര്യച്ചാല്‍ റോഡില്‍ വെച്ചും വീണ്ടും വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രബിന്‍രാജ് തന്റെ കൈവശമുണ്ടായിരുന്ന കറി കത്തി കൊണ്ട് തുടക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ ഷമി അഞ്ച് മീറ്ററോളം നടന്നു നീങ്ങിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാര്‍ കണ്ടത്. രക്തം വാര്‍ന്ന് അവശനിലയിലായിരുന്ന ഷമിയെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചുവെന്നും പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നു.
Keywords: News, Kerala, Top-Headlines, Crime, Arrest, Police, Friend, Hospital, Death, Incident of man died in Kozhikode; One arrested
Powered by Info News For You

Comments
Post a Comment