കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാതെ ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചന



അഹമ്മദാബാദ്: (https://ift.tt/3kQggCK) 2021 ഐപിഎല്‍ ക്രികെറ്റ് സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്താന്‍ ആലോചിച്ച് ബിസിസിഐ. ഞായറാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം ഈ കാര്യം ചര്‍ച്ച ചെയ്യും എന്നാണ് റിപോര്‍ട്. മഹാരാഷ്ട്രയിലും രാജ്യത്തിലും പുതിയ കോവിഡ് തരംഗം റിപോര്‍ട് ചെയ്യുന്നതാണ് പുതിയ തീരുമാനത്തിലേക്ക് എത്താന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപോര്‍ട്. 

പാകിസ്ഥാന്‍ സൂപര്‍ ലീഗ് ഇത്തരത്തില്‍ നടത്തി കോവിഡ് കേസുകള്‍ വര്‍ധിച്ച് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതും ബിസിസിഐ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നു. ഇത്തരത്തില്‍ ഒരു സംഭവം വന്നാല്‍ ഐപിഎലിന് ശേഷം ഇന്ത്യയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയെയും അത് ബാധിച്ചേക്കുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം.

നേരത്തെ മുംബൈ സ്ഥിരം വേദിയാക്കി, നിയന്ത്രണങ്ങളോടെ കാണികളെ അനുവദിച്ച് ഐപിഎല്‍ നടത്താം എന്ന തീരുമാനത്തിലായിരുന്നു ബിസിസിഐ. ഇതിന് പകരം ഒന്നോ രണ്ടോ വേദികളില്‍ കാണികള്‍ ഇല്ലാതെ ഐപിഎല്‍ നടത്താം എന്നതാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. എന്നാല്‍ ബിസിസിഐയുടെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലായിരിക്കും ഇതിന് അവസാന അംഗീകാരം നല്‍കുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.

News, National, India, Ahmedabad, Sports, Cricket, BCCI, IPL, COVID-19, Trending, BCCI mulls IPL 2021 without fans


അതേ സമയം തന്നെ ഇത്തരം ഒരു തീരുമാനത്തില്‍ എതിര്‍പുകള്‍ ഉയരുന്നുണ്ടെന്നാണ് റിപോര്‍ട്. ഒന്നില്‍ കൂടുതല്‍ വേദികള്‍ അനുവദിക്കുമ്പോള്‍ കാണികളെ പ്രവേശിപ്പിക്കാതിരിക്കുന്നത് എന്താണ് എന്നതാണ് പ്രധാന വാദം. ഇതിനൊപ്പം ഹോം, എവേ എന്നതിന് അടിസ്ഥാനമില്ലാതെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കാണികളെ പോലും അനുവദിക്കാതെ ഒന്നില്‍കൂടുതല്‍ വേദിയില്‍ നടത്തുന്നത്, യാത്രയിലൂടെ കോവിഡ് സാധ്യത ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം, പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പറയുന്നു.

    
Keywords: News, National, India, Ahmedabad, Sports, Cricket, BCCI, IPL, COVID-19, Trending, BCCI mulls IPL 2021 without fans

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?