കര്‍ഷകരെ എതിര്‍ത്തു പത്രസമ്മേളനം നടത്തിയതിന് പിന്നാലെ ബിജെപി എംഎല്‍എക്ക് തെരുവില്‍ മര്‍ദനവും കരിമഷിയും; വസ്ത്രം മുഴുവന്‍ വലിച്ചുകീറി, വിഡിയോ
ചണ്ഡിഗഡ്: (https://ift.tt/2PbioJO) കര്‍ഷകരെ എതിര്‍ത്തു പത്രസമ്മേളനം നടത്തിയതിന് പിന്നാലെ ബി ജെ പി എം എല്‍ എക്ക് തെരുവില്‍ മര്‍ദനവും കരിമഷി പ്രയോഗവും. പഞ്ചാബിലെ ബിജെപി എംഎല്‍എ അരുണ്‍ നരംഗിനാണ് മുക്ത്സര്‍ ജില്ലയിലെ മലൗട്ടില്‍ വച്ച് കര്‍ഷകരുടെ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കര്‍ഷകരെ എതിര്‍ത്തു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു അക്രമം.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഷര്‍ട് വലിച്ച് കീറി. ധരിച്ചിരുന്ന ഉടുപ്പ് മുഴുവനായും കീറി പറിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണു രക്ഷപ്പെടുത്തിയത്. പൊലീസുകാര്‍ കൂടി വളഞ്ഞ് എം എല്‍ എയെ ഉടന്‍ തന്നെ അടുത്തുള്ള കടയുടെ അകത്താക്കി ഷടര്‍ അടച്ച് രക്ഷപ്പെടുത്തി.
തന്നെ ഒരുപാട് പേര്‍ മര്‍ദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും എം എല്‍ എ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
അക്രമത്തില്‍ ഉള്‍പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Keywords: News, National, India, Punjab, Attack, Farmers, Press meet, MLA, BJP, Police, Protesting farmers against BJP MLA, tear his clothes in Punjab's Muktsar, videoपंजाब में किसानों ने बीजेपी विधायक अरूण नारंग को पीटा और उनके कपड़े फाड़ दिए...
— Aadesh Rawal (@AadeshRawal) March 27, 2021
(हिंसा ग़लत है) pic.twitter.com/kCDbxwZcsG
Powered by Info News For You

Comments
Post a Comment