അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: (https://ift.tt/3s6mAZx) പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് വടക്കേവിള കയ്യാലക്കല്‍ തോപ്പുവയല്‍ വീട്ടില്‍ നവാസ് ബഷീര്‍ (48) ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ മരിച്ചത്.
രക്തസമ്മര്‍ദം ഉയര്‍ന്ന് അവശനിലയിലായതിനെ തുടര്‍ന്ന് അല്‍ഹസ മസ്റോയിയായില്‍ താമസിച്ചിരുന്ന നവാസിനെ, നാലു ദിവസം മുന്‍പാണ് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ നവാസിന്റെ സ്പോണ്‍സറെ അറിയിച്ചെങ്കിലും സഹായം ലഭിക്കാത്തതിനാല്‍ ചികിത്സ കിട്ടാന്‍ താമസിച്ചുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റ് ആയെങ്കിലും പിന്നീട് മരണം സംഭവിയ്ക്കുകയായിരുന്നു.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ മേഖല കമിറ്റി ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ സഹോദരി പുത്രനാണ് നവാസ്. ഭാര്യ: ഷാഹിന. സെയ്താലി, സല്‍മാന്‍ എന്നീ രണ്ടു മക്കളുണ്ട്.
Powered by Info News For You

Comments
Post a Comment