കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ല: ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി പുരപ്പുറത്ത് കയറി പ്രതിഷേധം
കേരളം (www.evisionnews.co): ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ ആവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രകടനവുമായെത്തി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കു ശേഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളയിലെ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആവേശകരമായ സ്വീകരണമാണ് ഉമ്മന്‍ചാണ്ടിക്ക് പ്രവര്‍ത്തകര്‍ ഒരുക്കിയത്. അതേസമയം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളയില്‍ നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് കെ.സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Powered by Info News For You

Comments
Post a Comment