രക്ഷിക്കണമെന്നും ലോക്ഡാണെന്നും വോയ്‌സ് മെസേജ്; വിവാഹദിവസം വരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി

പൂച്ചാക്കല്‍: (www.kvartha.com 22.03.2021) വിവാഹദിവസം വരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൂച്ചാക്കല്‍ പൊലീസ്. വിവാഹ ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ പാണാവള്ളി സ്വദേശിയെ കാണാനില്ലെന്നാണ് പരാതി. യുവാവ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ബൈകില്‍ വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെ  ഏഴു മണിയോടെ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. 

യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രക്ഷിക്കണമെന്നും ലോക്ഡാണെന്നും അറിയിച്ച് അയല്‍വാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്‌സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ്  ബോധരഹിതയായതിനെത്തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.

News, Kerala, Missing, Grooms, Marriage, Hospital, Police, Complaint, Family members complain that the groom is missing on the wedding day

Keywords: News, Kerala, Missing, Grooms, Marriage, Hospital, Police, Complaint, Family members complain that the groom is missing on the wedding day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?