പരാതിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സെര്‍ടിഫികറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്


ന്യൂഡെല്‍ഹി: (https://ift.tt/3qnUHKZ) പരാതിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സെര്‍ടിഫികറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന കോവിഡ് സെര്‍ടിഫികറ്റില്‍ നിന്നാണ് മോദിയുടെ ചിത്രം നീക്കുക.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്. മോദിയുടെ ചിത്രമുള്ള സെര്‍ടിഫികറ്റ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷനെ തൃണമൂല്‍ സമീപിച്ചത്. ചിത്രം നീക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് കമീഷന്‍ നിര്‍ദേശം നല്‍കിയത്.   

News, National, India, New Delhi, COVID-19, Certificate, COVID19, Trending, Health, Health and Fitness, Narendra Modi, Election, Election Commission, Congress, EC petitioned to remove PM's photo from COVID-19 vaccine certificate


തൃണമൂലിന്റെ പരാതിയില്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് കമീഷനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ റിപോര്‍ട് തേടിയിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണം കേന്ദ്ര സര്‍കാറിന്റെ പദ്ധതിയാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ റിപോര്‍ട് നല്‍കിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിക്കേണ്ട അംഗീകാരം മോദി മോഷ്ടിച്ചെന്നാണ് തൃണമൂലിന്റെ ആരോപണം. 

Keywords: News, National, India, New Delhi, COVID-19, Certificate, COVID19, Trending, Health, Health and Fitness, Narendra Modi, Election, Election Commission, Congress, EC petitioned to remove PM's photo from COVID-19 vaccine certificate

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?