അമിത വേഗതയിൽ വന്ന കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അസി. എക്സിക്യൂടീവ് എഞ്ചിനീയർ അറസ്റ്റിൽ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങളിൽ

മംഗളൂരു: (www.kasargodvartha.com 29.03.2021) കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ബിഎസ്എൻഎൽ മുൻ ജീവനക്കാരൻ ആനന്ദ് ആണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറായ പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂടീവ് എഞ്ചിനീയർ ഷൺമുഖം അറസ്റ്റിലായി. പ്രതി മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മംഗളൂരു നഗരത്തിലെ സർക്യൂട് റോഡിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ്  അപകടം നടന്നത്.

                                                                              

Mangalore, Karnataka, News, BSNL, Employ, Car-Accident, Car-driver, Liquor-Drinking, Death, Accidental-Death, Wife, Top-Headlines, Police, Investigation, Case, Man was hit by a car and died; Assistant Executive engineer arrested.

ആനന്ദയെ ഇടിച്ച് കാർ നിർത്താതെ പോയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൺമുഖത്തെ അറസ്റ്റ് ചെയ്തത്. അമിതവേഗതയിൽ വാഹനം വരുന്നതും ആനന്ദ് റോഡിൽ കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇടിയുടെ ആഘാതം കാരണം ആനന്ദ് തെറിച്ച് പോയിരുന്നു. ആനന്ദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ആനന്ദിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Keywords: Mangalore, Karnataka, News, BSNL, Employ, Car-Accident, Car-driver, Liquor-Drinking, Death, Accidental-Death, Wife, Top-Headlines, Police, Investigation, Case, Man was hit by a car and died; Assistant Executive engineer arrested.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?