രമേശ് ചെന്നിത്തലയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമർശനം; പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 28.03.2021) ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണ പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല തയ്യാറായതെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും പറഞ്ഞു.

ഏപ്രിൽ മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷനൊപ്പം മെയ് മാസത്തെ പെൻഷൻ മുൻകൂർ ആയി നൽകുന്നു എന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. മാർചിലെ പെൻഷനാണ് നൽകുന്നത്. പ്രതിപക്ഷ നേതാവിന് മാസങ്ങൾ മാറി പോകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
News, Assembly Election, Assembly-Election-2021, Election, Pinarayi Vijayan, Chief Minister, Thiruvananthapuram, Ramesh Chennithala, Election Commission, Kerala, State, Top-Headlines,
കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാൻ സാധിച്ചു. ഇതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണ്. ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതല്ല. ഈസ്റ്റർ, വിഷു പ്രമാണിച്ചാണ് കിറ്റ് എപ്രിൽ ആദ്യം നൽകുന്നത്. സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും മുടക്കില്ല. മാർച് മാസത്തിൽ തന്നെ പൂർത്തിയാക്കാൻ നേരത്തെ തീരുമാനമെടുത്തതാണ്. പ്രതിപക്ഷ നേതാവ് തുടർചയായി നുണ പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യമായി തീരുമാനമെടുക്കണം. സർകാർ ഈ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

Keywords: News, Assembly Election, Assembly-Election-2021, Election, Pinarayi Vijayan, Chief Minister, Thiruvananthapuram, Ramesh Chennithala, Election Commission, Kerala, State, Top-Headlines, CM says Opposition is misleading Election Commission.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?