മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും, പിന്നാലെ ബിജെപിയും; നെടുമങ്ങാടിന്റെ മനസ് ആര്‍ക്കൊപ്പമെന്നറിയാതെ മുന്നണികള്‍
നെടുമങ്ങാട്: (www.kvartha.com 30.03.2021) സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി ആര്‍ അനിലും, തിരിച്ചു പിടിക്കാന്‍ പോരാടുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പി എസ് പ്രശാന്തും നെടുമങ്ങാട് മണ്ഡലത്തില്‍ പുതു സ്ഥാനാര്‍ഥികളാണ്. നാലു നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കഴക്കൂട്ടത്ത് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി ജെ ആര്‍ പത്മകുമാറിനാകട്ടെ നെടുമങ്ങാടില്‍ ഇത് ആദ്യ പോരാട്ടം തന്നെ.
തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലമായ നെടുമങ്ങാടില്‍ 2016ല്‍ സി ദിവാകരന്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി ജയിച്ചത്. 57,745 വോടുകളണ് സി ദിവാകരന്‍ നേടിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് പാലോഡ് രവി 38.16% വോടുകള്‍ നേടി പരാജയപ്പെട്ടു. 54,124 വോടുകള്‍ നേടിയായിരുന്നു പാലോഡ് രവി പരാജയപ്പെട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വി വി രാജേഷ് 35,139 വോടുകള്‍ നേടി മൂന്നാംസ്ഥാനത്തെത്തി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നെടുമങ്ങാട് വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് 38247 വോടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ മനസ് ആര്‍ക്കൊപ്പം എന്നറിയാതെ മുന്നണികള്‍ വിയര്‍ക്കുന്നു. എന്തായാലും കത്തുന്ന ചൂടിനൊപ്പം തെരെഞ്ഞെടുപ്പ് ആവേശവും കത്തിക്കയറുകയാണ്.
Keywords: News, Kerala, Politics, Election, NDA, BJP, LDF, UDF, UDF, LDF and NDA in heavy fighting in Nedumangad
Powered by Info News For You

Comments
Post a Comment