തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; നഴ്‌സ് അറസ്റ്റില്‍
ജയ്പുര്‍: (www.kvartha.com 18.03.2021) തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പുരുഷ നഴ്‌സിനെ അറസ്റ്റ് ചെയ്തു. ജയ്പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
യുവതി അര്‍ധബോധാവസ്ഥയിലായിരുന്നുവെങ്കിലും പീഡനശ്രമം ചെറുത്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി നടന്ന സംഭവം രാവിലെ യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് നഴ്‌സിനെ ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു.
Keywords: Jaipur, News, National, Crime, Molestation, Arrest, Police, Complaint, hospital, Rajasthan: Woman Admitted in Hospital ICU Assaulted, Male Nurse Held
Powered by Info News For You

Comments
Post a Comment