ഭാവിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 16.03.2021) ഭാവിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത്. ഹരിദ്വാറിലെ ഋഷികുല്‍ ആയുര്‍വേദ കോളജില്‍ വച്ച് നടത്തിയ നേത്ര കുംഭ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനേതാക്കള്‍ പ്രധാനമന്ത്രിക്കൊപ്പം ചിത്രമെടുക്കാന്‍ ക്യൂ നില്‍ക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിയെപ്പറ്റി ലോകനേതാക്കള്‍ ശ്രദ്ധിക്കാതിരുന്ന പഴയ കാലം പോലെയല്ല ഇതെന്നും നരേന്ദ്രമോദി കാരണം ഈ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. 

ഇത് അദ്ദേഹം സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. പണ്ട്, രാമനും ഇതുപോലെ സമൂഹത്തിനായി നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ അദ്ദേഹത്തെ ദൈവമായി കണക്കാന്‍ തുടങ്ങിയത്. അതുപോലെ, ഭാവിയില്‍ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയും ഇങ്ങനെ ആരാധിക്കപ്പെടുമെന്നും തിരാത്ത് സിങ് വ്യക്തമാക്കി. 

New Delhi, News, National, Prime Minister, Narendra Modi, Chief Minister, PM Modi will be worshipped in future just like Lord Ram; Uttarakhand CM

കുംഭമേളയ്ക്ക് എല്ലാവര്‍ക്കും പങ്കെടുക്കാനാവുമെന്നും അനാവശ്യമായി തീര്‍ത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരാത്ത് സിങ് പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് പരിശോധനയോ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രജിസ്‌ട്രേഷനോ ഒന്നും വേണ്ടയെന്നും ആളുകള്‍ക്ക് മേളയിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: New Delhi, News, National, Prime Minister, Narendra Modi, Chief Minister, PM Modi will be worshipped in future just like Lord Ram; Uttarakhand CM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?