കർഷകരും സാധാരണക്കാരും അടങ്ങുന്ന പാലായിലെ ജനങ്ങൾക്ക് വേണ്ടത് അഭിനയമല്ല പകരം വികസനമാണെന്ന് ജോസ് കെ മാണി

പാലാ: (www.kvartha.com 20.03.2021) പാലായിലെ ജനങ്ങൾക്ക് വേണ്ടത് അഭിനയമല്ല പകരം വികസനമാണെന്നു എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. പാലായിൽ വികസനം കൊണ്ടു വന്നത് ആരാണ് എന്നു കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം. പാലായെന്ന നിയോജക മണ്ഡലം കേരളത്തിനു മുഴുവൻ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം മാതൃകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രചാരണ പരിപാടികളിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. പാലായിൽ ഇപ്പോൾ ചിലർ നടത്തുന്നത് അഭിനയമാണ്. ഈ അഭിനയത്തിലൂടെ ആളുകളുടെ മനസിൽ കയറാമെന്നാണ് കരുതുന്നത്. എന്നാൽ, പാലായുടെ മനസിലെന്താണെന്നും പാലായ്ക്ക് വേണ്ടതെന്താണെന്നും തിരിച്ചറിഞ്ഞതാണ് കേരള കോൺഗ്രസും എൽഡിഎഫും. അതുകൊണ്ടു തന്നെ പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് അല്ലാതെ മറ്റൊരാൾക്കും വികസന സ്വപ്‌നങ്ങൾ കൃത്യമായി യാഥാർഥ്യമാക്കാൻ സാധിക്കില്ല.

വലിയ മരത്തിലെ ഒരു ചെറിയ ചില്ലയായി നിന്ന ചിലർ താൻ വളർന്നെന്നു കരുതി താഴേയ്ക്കു എടുത്ത് ചാടും. പക്ഷേ താഴെ വീണു കഴിയുമ്പോഴാണ് ആ മരത്തോടൊപ്പം നിൽക്കുന്നതാണ് കരുത്തെന്നു തിരിച്ചറിയുന്നത്.

News, Assembly Election, Assembly-Election-2021, Election, Politics, Political party, Jose K Mani, Kottayam, Kerala, Top-Headlines, State,


ആ വലിയ മരത്തോടൊപ്പമാണ് ഇപ്പോൾ കേരള കോൺഗ്രസും രണ്ടില ചിഹ്നവും. വലിയ മരമാകുന്ന ഇടതു മുന്നണിയിലെ രണ്ടില മാത്രമേ പാലാ മണ്ഡലത്തിൽ വികസനം എത്തിക്കുകയുള്ളുവെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.

Keywords: News, Assembly Election, Assembly-Election-2021, Election, Politics, Political party, Jose K Mani, Kottayam, Kerala, Top-Headlines, State, Jose K. Mani said that the people of Pala, which includes farmers and common people, do not want to act but development.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?