അഞ്ച് വർഷം മുമ്പ് നേടിയതിനേക്കാൾ ഉജ്വല വിജയം എൽഡിഎഫ് നേടും, ബിജെപിയുടെ അകൗണ്ട് ഞങ്ങൾ ക്ലോസ് ചെയ്യും, പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല - പിണറായി വിജയൻ

കാസർകോട്: (www.kasargodvartha.com 30.03.2021) അഞ്ച് വർഷം മുമ്പ് നേടിയതിനേക്കാൾ ഉജ്വല വിജയം എൽഡിഎഫിന് ഇത്തവണ നേടുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി കാസർകോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ബിജെപിയുടെ അകൗണ്ട് ഇത്തവണ ഞങ്ങൾ ക്ലോസ് ചെയ്യും. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ്. എല്ലാ ജനവിഭാങ്ങളിലും എൽഡിഎഫിന് സ്വീകാര്യതയുണ്ട്. കുഞ്ഞുങ്ങൾ മുതൽ എൽഡിഎഫിനെ ഏറ്റെടുക്കുന്നു. എല്ലാ ജില്ലകളിലും എൽഡിഎഫിന് അനുകൂലമായ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.

Kasaragod, Kerala, News, Election, LDF, Pinarayi-Vijayan, BJP, Top-Headlines, LDF will be more successful than it was five years ago, Citizenship Amendment Bill will not be implemented in Kerala - Pinarayi Vijayan.


അഞ്ച് വർഷം കൊണ്ട് ചരിത്രത്തിലെ വലിയ കുതിച്ച് ചാട്ടം നടന്നു. എല്ലാ പ്രതിസന്ധികളെയും ജനങ്ങളുടെ ഒരുമയോടെ നേരിട്ട് ലോക മാതൃകയായി മുന്നോട്ട് പോയി. കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുന്നു. അഞ്ച് വർഷം മുമ്പത്തെ കേരളവുമായി ഇപ്പോഴത്തെ കേരളം താരതമ്യപ്പെടുത്തിയാൽ അത് തങ്ങൾക്ക് വലിയ ജാള്യത ആവുമെന്ന് പ്രതിപക്ഷം കരുതുന്നു. വികസനത്തെ ഏതെല്ലാം വിധത്തിൽ മറച്ചു വെക്കാൻ കഴിയുമെന്നാണ് പ്രതിപക്ഷം നോക്കുന്നത്. വിവാദങ്ങൾ ഉയർത്തി കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സാമ്പത്തിക തളർചയും കോവിഡ് മഹാമാരിയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. ഇത് ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനും പകരം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്ര സർകാരിന്. ആർഎസ്എസ് അജൻഡയുമായി അവർ മുന്നോട്ട് പോവുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തി പിടിക്കുന്ന ഭരണഘടനാ തകർക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട ബാധ്യതയാണ് കേന്ദ്ര സർകാരിനുള്ളത്. അതോടൊപ്പം ആർഎസ്എസിന്റെ ആക്രമോത്സുകതയായ വർഗീയതയെ പ്രതിരോധിക്കാനും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അവർ നിറവേറ്റുന്നില്ല  

കോൺഗ്രസ് ബിജെപിക്കൊപ്പം ചേർന്ന് എൽഡിഎഫിനെ ആക്രമിക്കാൻ താല്പര്യം കാട്ടുന്നു. പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല. ഇത് രാജ്യത്തിന്റെ ഭാവിയെ കരുതിയുള്ള നിലപാടാണ്. മതം അടിസ്ഥാനമാക്കി പൗരത്വം നിർണയിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്, ജനങ്ങളുടെ ഐക്യമാണ് രാഷ്ട്രത്തിന്റെ ശക്തി. ഐക്യം തകർക്കാനുള്ള ഏത് നീക്കത്തെയും എൽഡിഎഫ് എതിർക്കും. കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല ആരോപണം മാത്രമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുത്ത് നാടിന്റെ മതമൈത്രി തകർക്കാൻ ശ്രമിക്കുന്നു. അക്രമികളെ വെള്ള പൂശുന്നു. ബീഫിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പകരം മറ്റ് തലത്തിൽ വ്യാപിക്കാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഇടതുപക്ഷ വിരോധം അധികാരത്തോടുള്ള ആർത്തിയും കൊണ്ട് സ്ഥല ജല ഭ്രമം ബാധിച്ച പ്രതിപക്ഷം ആർഎസ്എസ് എന്ന് ഉച്ചരിക്കാൻ പോലും ഭയപ്പെടുന്നു. ആർഎസ്എസ് വോട് വേണ്ട എന്ന് പറയാൻ മുട്ട്  വിറക്കുന്ന യുഡിഫ് നേതൃത്വമാണുള്ളത്. സംഘ്പരിവാറിനൊപ്പം ചേർന്ന് കേരളത്തെ ദ്രോഹിക്കാൻ നടന്ന ചരിത്രമാണ് യുഡിഎഫിന്റേത്  അത് ഇപ്പോഴും തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകൾ അഞ്ച് വർഷം മുമ്പത്തെ പോലെയല്ല. അഴിമതിയുടെ പാലാരിവട്ടങ്ങൾക്ക് പകരം ഉറപ്പുള്ള പാലങ്ങൾ വന്നു. ലോഡ് ‌ഷെഡിങ്ങും പവർകടും പെൻഷൻ കുടിശ്ശികയുമില്ല. പട്ടയ വിതരണത്തിൽ  റെക്കോർഡിട്ടു. ലൈഫിലൂടെ രണ്ടര ലക്ഷം പേർക്ക് കിടപ്പാടം നൽകി. ഗെയ്ൽ പൈപ് ലൈൻ, കൊച്ചി പവർ ഹൈവേ, ദേശീയപാത വികസനം എന്നിവയൊക്കെ മുമ്പത്തെ പോലെയല്ല. അഞ്ച് ലക്ഷം കുട്ടികൾ യുഡിഎഫിന്റെ കാലത്ത് പൊതു വിദ്യാലയങ്ങളിൽ കുറഞ്ഞു. എൽഡിഎഫ് കാലത്ത് പൊതുവിദ്യാലയങ്ങൾ ഹൈടെക് ആവുകയും ക്ലാസ് റൂമുകൾ സ്മാർടായും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതിന്റെയും ഫലമായി ആറര ലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ അധികമായി ചേർന്നെന്നും അദ്ദേഹം പറഞ്ഞു.

അരിയോ പലവ്യഞ്ജനമോ ചികിത്സയോ വോട് കിട്ടാനുള്ള ആയുധമാക്കിയിട്ടില്ല. ജനങ്ങൾക്ക് അവകാശം  ലഭ്യമാക്കുന്നെന്ന തരത്തിലെ കാണേണ്ടതുള്ളൂ. പ്രളയത്തിന് സഹായം മുടക്കാൻ പ്രതിപക്ഷം ചെയ്തത് ജനങ്ങൾ കണ്ടു. സർകാരിനെ തോൽപിക്കാൻ കോവിഡ്  പരത്താൻ നോക്കി. ഇതിനൊക്കെ മറുപടി തെരെഞ്ഞെടുപ്പിൽ ലഭിക്കും. തെരെഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജനഹിതം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അക്രമങ്ങളും വിവാദങ്ങളും നടക്കുമെന്ന സൂചന പുറത്ത് വന്നുപലതരം കുതന്ത്രങ്ങൾ രൂപപ്പെട്ടേക്കാം. അത്തരം നീക്കങ്ങൾ എൽഡിഎഫ് പ്രവർത്തകരും ജനങ്ങളും കരുതിയിരിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.


Keywords: Kasaragod, Kerala, News, Election, LDF, Pinarayi-Vijayan, BJP, Top-Headlines, LDF will be more successful than it was five years ago, Citizenship Amendment Bill will not be implemented in Kerala - Pinarayi Vijayan.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?