ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാത്ഥിക്ക് വോടു ചെയ്യണമെന്ന നിലപാട് ബിജെപിക്ക് ഇല്ല: സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തളളി കെ സുരേന്ദ്രന്‍
തൃശ്ശൂര്‍: (https://ift.tt/31tmiAA) ഗുരുവായൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തളളി ബി ജെ പി സംസ്ഥാന നേതൃത്വം. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിങ്കളാഴ്ച പറഞ്ഞു.
ഗുരുവായൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ ജയിക്കണമെന്ന നിലപാടുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. എന്‍ ഡി എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ആദ്യം നോടയ്ക്ക് വോട് ചെയ്യണമെന്നും അല്ലെങ്കില്‍ സി പി എമിനെ തോല്‍പ്പിക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഗുരുവായൂരില്‍ കെ എന്‍ എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നും തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Powered by Info News For You

Comments
Post a Comment