കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്നു; ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍കൂടി ആസ്ട്രസെനക നിര്‍ത്തിവെച്ചു; സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന


ജെനീവ: (https://ift.tt/3cCMOws) പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍കൂടി ആസ്ട്രസെനക വാക്‌സിന്‍ കുത്തിവെക്കുന്നത് നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്നു എന്ന റിപോര്‍ടിനെ തുടര്‍ന്നാണ് നടപടി. 

നേരത്തെ അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്, ഐസ്‌ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക നല്‍കുന്നത് നിര്‍ത്തിയിരുന്നു. നോര്‍വീജിയന്‍ മെഡിസിന്‍ ഏജന്‍സി പുറത്തുവിട്ട പഠനം മുന്‍നിര്‍ത്തിയായിരുന്നു അയര്‍ലന്‍ഡിന്റെ നടപടി. വാക്‌സിന്‍ എടുത്ത നിരവധി പേര്‍ക്ക് രക്തം കട്ടപിടിക്കുന്നതായാണ് നോര്‍വീജിയന്‍ മെഡികല്‍ ടീം പുറത്തുവിട്ട റിപോര്‍ടിലുള്ളത്.

News, World, WHO, World Health Organisation, Germany, Italy, France, Health, Health and Fitness, Trending, Germany, Italy, France Stop AstraZeneca Vaccine. WHO Says It's Safe


ആസ്ട്രസെനക വാക്‌സിന്‍ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നോര്‍വേയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഓസ്ട്രിയയില്‍ ഒരു മരണവും പാര്‍ശ്വഫലങ്ങള്‍ കാരണം റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, രാജ്യങ്ങള്‍ ആസ്ട്രസെനക വാക്സിന്‍ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. വാക്സിന്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നു. വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.

Keywords: News, World, WHO, World Health Organisation, Germany, Italy, France, Health, Health and Fitness, Trending, Germany, Italy, France Stop AstraZeneca Vaccine. WHO Says It's Safe

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?