പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് താലിചാര്‍ത്തിയ സംഭവം; യുവാവ് അറസ്റ്റില്‍
ഗൂഡല്ലൂര്‍: (www.kvartha.com 21.03.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് താലിചാര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുന്നൂരിലെ ശട്ടന്‍ ഭാഗത്തെ ക്രിസ്റ്റഫര്‍ (23) ആണ് അറസ്റ്റിലായത്. താലിചാര്‍ത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാരും ചൈല്‍ഡ് ലൈനും കുന്നൂര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വീഡിയോയിലെ യൂണിഫോം തിരിച്ചറിഞ്ഞ കൊലകൊബൈ പൊലീസ് സ്‌കൂളില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
പത്താം ക്ലാസുകാരിയായ വിദ്യാര്‍ഥിനിക്ക് ഒരു വര്‍ഷം മുമ്പാണ് താലി ചാര്‍ത്തിയതെന്നും പൊലീസിന് അറിവ് ലഭിച്ചു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തില്‍ പ്രശ്‌നം ഉണ്ടാവുകയും അവര്‍ കുന്നൂരില്‍ നിന്ന് വീട് മാറിപ്പോവുകയും ചെയ്തിരുന്നു. ക്ഷേത്രത്തില്‍ താലിചാര്‍ത്തിയ സംഭവം യുവാവിന്റെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News, National, Police, Arrest, Arrested, Complaint, Student, Youth arrested for child marriage
Powered by Info News For You

Comments
Post a Comment