'സ്റ്റാലിന്‍ നിയമാനുസൃതമായി പിറന്ന പൂര്‍ണ പക്വതയെത്തിയ കുഞ്ഞും പളനിസ്വാമി അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞും'; എംപി എ രാജയുടെ പരാമര്‍ശത്തില്‍ വിങ്ങിപൊട്ടി മുഖ്യമന്ത്രി ഇപിഎസ്


ചെന്നൈ: (https://ift.tt/31tmiAA) തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞെന്ന എംപി എ രാജയുടെ പരാമര്‍ശത്തില്‍ വിങ്ങിപൊട്ടി മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ഇ പളനിസ്വാമി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇ പി എസിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം. പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടെയാണ് ഇ പളനിസ്വാമി വിങ്ങിപൊട്ടിയത്. 

ഡി എം കെ നേതാവ് എം കെ സ്റ്റാലിനെയും ഇ പി എസിനെയും താരതമ്യം ചെയ്യുന്ന പ്രസ്താവനയാണ് വിവാദമായത്. നിയമാനുസൃതമായി പിറന്ന പൂര്‍ണ പക്വതയെത്തിയ കുഞ്ഞെന്ന് സ്റ്റാലിനെ വിളിച്ചപ്പോള്‍ 'അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ്' എന്നായിരുന്നു ഇ പി എസിനെ വിശേഷിപ്പിച്ചത്.   

'എന്തൊരു വെറുപ്പുളവാക്കുന്ന പ്രസംഗമാണിത്. മുഖ്യമന്ത്രി ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും അവര്‍ സംസാരിക്കുക. മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക. എന്റെ മാതാവ് ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അവര്‍ ഒരു കര്‍ഷകസ്ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്തു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമര്‍ശം എത്രത്തോളം വെറുപ്പ് നിറഞ്ഞതായിരുന്നു. അത്തരം ആളുകള്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ കാര്യമെന്താകുമെന്ന് ചിന്തിച്ചുനോക്കൂ. സ്ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച് ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം' -ഇ പി എസ് പറഞ്ഞു. 

News, National, India, Chennai, Politics, Assembly-Election-2021, AIADMK, Chief Minister, Election Commission, Tamil Nadu CM EPS cries, invokes God at rally after DMK's A Raja calls him 'illegitimate child'


ദരിദ്രരായാലും സമ്പന്നരായാലും അമ്മമാര്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തിന് അര്‍ഹരാണെന്നും ആരെങ്കിലും അവരെക്കുറിച്ച് അസുഖകരമായി സംസാരിച്ചാല്‍ അവരെ ദൈവം ശിക്ഷിക്കുമെന്നും ഇ പി എസ് കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരില്‍ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   

സംഭവത്തില്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് രാജക്കെതിരെ കേസെടുത്തിരുന്നു. എ ഐ എ ഡി എം കെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എ രാജയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് എ ഐ ഡി എം കെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഡി രാജയുടെ കോലം കത്തിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.

Keywords: News, National, India, Chennai, Politics, Assembly-Election-2021, AIADMK, Chief Minister, Election Commission, Tamil Nadu CM EPS cries, invokes God at rally after DMK's A Raja calls him 'illegitimate child'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?