ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിനു പേര്‍ക്ക് പരിക്ക്; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
ഹൈദരാബാദ്: (https://ift.tt/3c9v8JQ) ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിനു പേര്‍ക്ക് പരിക്ക്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെ സൂര്യാപേട്ടില്‍ നടന്ന 47-ാമത് ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കബഡി മത്സരം കാണാന്‍ തിങ്ങിനിറഞ്ഞ ഗ്യാലറി തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് ഗ്യാലറിയുടെ ഒരു ഭാഗം നിലംപൊത്തിയത്. അതേസമയം താത്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറി തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
Keywords: News, National, India, Hyderabad, Video, Viral, Kabaddi, Sports, Injured, Hospital, WATCH: Spectator gallery collapses at Kabaddi championship leaves several injured in TelanganaShocking incident at the 47th Junior National Kabaddi Tournament#khelkabaddi #suryapet #juniornationals pic.twitter.com/HrNRhafbga
— Khel Kabaddi (@KhelKabaddiNews) March 22, 2021
Powered by Info News For You

Comments
Post a Comment