മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയിലേക്ക്? പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ പാര്‍ടി അംഗത്വം സ്വീകരിക്കുമെന്ന് റിപോര്‍ട്


കൊല്‍ക്കത്ത: (https://ift.tt/3qnUHKZ) മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേരുമെന്ന് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ മഹാറാലിയില്‍ അദ്ദേഹം പാര്‍ടി അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപോര്‍ടുകള്‍. ഇതിന്റെ ഭാഗമായി ബിജെപി നേതൃത്വവുമായി ചക്രബര്‍ത്തി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.

News, National, India, Kolkata, Congress, BJP, RSS, Election, Party, Politics, Political Party, Actor, Cine Actor, Entertainment, Mithun Chakraborty to Join BJP? Actor's Plan to Share Stage with PM Modi Stokes Speculation


അടുത്തിടെ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി ചക്രബര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ കരുത്തരായ നേതാക്കളില്‍ ഒരാളായ അദ്ദേഹം 2016 ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. രാജ്യസഭാ അംഗത്വം രാജിവെച്ചതിന് പിന്നാലെയായിരുന്നു പാര്‍ടിയില്‍ നിന്നുള്ള പടിയിറക്കം. 

നേരത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍വെച്ച് മുന്‍ ഇന്ത്യന്‍ ക്രികെറ്റ്താരം സൗരവ് ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തിയും പാര്‍ടി അംഗത്വം സ്വീകരിക്കുമെന്ന തരത്തിലുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നത്.

Keywords: News, National, India, Kolkata, Congress, BJP, RSS, Election, Party, Politics, Political Party, Actor, Cine Actor, Entertainment, Mithun Chakraborty to Join BJP? Actor's Plan to Share Stage with PM Modi Stokes Speculation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?