ഇരട്ട വോടുള്ളവർ ഒരു വോട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പുവരുത്തണം: ഹൈകോടതി

കൊച്ചി: (www.kvartha.com 29.03.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോടുള്ളവർ ഒരു വോട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈകോടതി. ഇരട്ട വോട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഇടപെടൽ.

ഇരട്ട വോട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈകോടതി പറഞ്ഞു. ഒരു വോടർ പുതിയ വിലാസത്തിൽ വോട് ചേർക്കുമ്പോൾ പഴയ വോട് ഇല്ലാതാകാൻ ഉള്ള സംവിധാനം ഇല്ലേ എന്നും തെരഞ്ഞെടുപ്പ് കമീഷനോട് കോടതി ചോദിച്ചു.
ഇതിനാവശ്യമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിക്കണമെന്നും പറഞ്ഞു.

News, Assembly Election, Assembly-Election-2021, Election, High Court, Ramesh Chennithala, Voters, Court, Election Commission, Kerala, State,

പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണിതെന്ന് പറഞ്ഞ ഹൈക്കോടതി, കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എന്നാൽ ഇരട്ട വോടുള്ളവരുടെ വോട്ട് മരവിപ്പിക്കാൻ കോടതി തയ്യാറായില്ല.

ഇത് സാങ്കേതികമായ പിഴവാണോ അല്ല ബോധപൂർവം വരുത്തിയ പിഴവാണോ എന്ന് വ്യക്തമല്ലാത്തതിനാലാണ് വോട് മരവിപ്പിക്കാൻ കോടതി തയ്യാറാകാതിരുന്നത്. അതേസമയം കോടതി നിർദേശത്തോട് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം.

ഇരട്ട വോട്ടുള്ളവർ ഒരു വോട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. എന്നാൽ ഇരട്ട വോട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന ഇലക്ടറൽ ഓഫീസറോട് റിപോർട് തേടി. എല്ലാ ജില്ലകളിലെയും സാഹര്യം പരിശോധിച്ച് വിശദമായ റിപോർട് 31-ാം തിയതിക്കകം നൽകണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നിർദേശത്തിൽ പറയുന്നത്.

Keywords: News, Assembly Election, Assembly-Election-2021, Election, High Court, Ramesh Chennithala, Voters, Court, Election Commission, Kerala, State, The Election Commission should ensure that those with double votes cast only one vote: High Court.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?