മുന്‍ എംഎല്‍എയും സ്പീകറുമായിരുന്ന സി എ കുര്യന്‍ അന്തരിച്ചു
ഇടുക്കി: (https://ift.tt/3s6mAZx) മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ എം എല്‍ എയുമായിരുന്ന സി എ കുര്യന്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് അന്ത്യം. മൂന്നു തവണ പീരുമേട് എം എല്‍ എയും മുന്‍ ഡെപ്യൂടി സ്പീകറുമായിരുന്നു.
കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. 1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1996ല്‍ ഡെപ്യൂടി സ്പീകറായി.
സി പി ഐ സംസ്ഥാന എക്‌സിക്യൂടീവ് അംഗം, എ ഐ ടി യു സി സംസ്ഥാന സെക്രടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment