കെ സുരേന്ദ്രന്‍റെ അപരനെന്ന പേരിൽ ശ്രദ്ധേയനായ കെ സുന്ദരയെ കാണാനില്ലെന്ന പരാതി ബി എസ് പി പിൻവലിച്ചു
കാസര്‍കോട്: (www.kasargodvartha.com 22.03.2021) മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്നു ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ബി എസ് പി നേതാക്കൾ നൽകിയ പരാതി രാത്രിയോടെ പിൻവലിച്ചു. കെ സുന്ദര നാമനിർദേശ പത്രിക പിൻവലിച്ച് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചതായി ഞായറാഴ്ച വൈകിട്ട് ബി ജെ പി പ്രസ്താവനയിറക്കിയിരുന്നു. തങ്ങളുടെ സ്ഥാനാർഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്നു ബി എസ് പി നേതാക്കൾ ആരോപിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടു 4നു ശേഷം കെ സുന്ദരയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബി എസ് പി സ്ഥാനാര്‍ഥിയായി പത്രിക നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 467 വോടുകള്‍ ലഭിച്ചു. കെ സുരേന്ദ്രന്‍ 89 വോടിനാണ് പരാജയപ്പെട്ടത്.
Keywords: Kasaragod, Kerala, News, Niyamasabha-Election-2021, Manjeshwaram, Candidate, Missing, Police, Case, BJP, K. Surendran, Mobile Phone, Vote, The BSP has withdrawn the complaint that K Sundara is missing.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment