വിജയയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും: അമിത് ഷാ മുഖ്യാതിഥിയാകും


കേരളം (www.evisionnews.co): ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര പതിമൂന്നു ദിവസത്തെ കേരള പര്യടനത്തിനു ശേഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് നാലിന് ശംഖുമുഖത്ത് ചേരുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകും. ഇന്ന് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികക്കും ഇന്ന് അന്തിമ രൂപം നല്‍കും.

ശനിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. കോര്‍ കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഒറ്റപ്പേരിലേക്ക് പട്ടിക ചുരുങ്ങും. പട്ടികക്ക് ഇന്ന് തന്നെ അന്തിമരൂപം നല്‍കി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് നല്‍കും. പത്തിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?